നെടുമങ്ങാട്: അരുവിക്കര മൈലമൂട് അനിൽദാസിന്റെ പുരയിടത്തിൽ പാർക്ക് ചെയ്തിരുന്ന രണ്ടു ജെസിബികളിൽ ശനിയാഴ്ച രാത്രി 12 മണി കഴിഞ്ഞതോടെ തീ പടരാൻ തുടങ്ങി.
വിവരമറിഞ്ഞു നെടുമങ്ങാട്ടുനിന്നു ഫയർഫോഴ്സ് എത്തിയാണു തീ അണച്ചത്. ഒരു ജെസിബി പൂർണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു.
അരുവിക്കര ഇറയംകോട് വിഷ്ണുമംഗലം ശിവശങ്കരന്റെ ജെസിബി പൂർണമായും അരുവിക്കര മൈലമൂട് രഞ്ചുഭവനിൽ മോഹനന്റെ ജെസിബി ഭാഗികമായും കത്തി നശിച്ചു. ജെസിബികൾ കത്തിച്ചതു സാമൂഹികവിരുദ്ധർ ആകാമെന്നാണ് ഉടമസ്ഥരുടെ സംശയം.
എന്നാൽ ജെസിബിയുടെ ഓൾട്ടർനേറ്റർ പൊട്ടിത്തെറിച്ചു തീ പടർന്നതാകാമെന്നാണു പ്രാഥമിക നിഗമനം. അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് വിദഗ്ധരുടെ വിശദ പരിശോധനയ്ക്കുശേഷമേ തീപിടിത്ത കാരണം വ്യക്തമാകൂ. ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണു തീയണയ്ക്കാൻ എത്തിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.