Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പൊരിവെയിൽ കത്തിക്കാളുമ്പോൾ ജില്ലയിലെ ഗ്രാമീണമേഖലകളിൽ വ്യാപകമായി തീ പിടിത്തം

തിരുവനന്തപുരം: പൊരിവെയിൽ കത്തിക്കാളുമ്പോൾ ജില്ലയിലെ ഗ്രാമീണമേഖലകളിൽ വ്യാപകമായി തീ പിടിത്തം. ഏക്കർ കണക്കിനു റബർ തോട്ടങ്ങളും ഇതര കൃഷികളും നശിച്ചു കർഷകർക്കു വൻ നഷ്ടം സംഭവിച്ചു. പലയിടത്തും തീ അണയ്ക്കാനുള്ള ശ്രമത്തിൽ നാട്ടുകാർക്കു പൊള്ളലേറ്റു. ചെറിയ തീ പിടിത്തം പോലും തീക്കാറ്റിൽ പൊടുന്നനെ പടർന്നുപിടിക്കുമ്പോൾ കെടുത്താൻ കഴിയാതെ നിസ്സഹായരാണു നാട്ടുകാർബേക്കറി മാലിന്യം കത്തിക്കുന്നതിനിടയിൽ തീപടർന്നുപിടിച്ചു കല്ലറ പാങ്ങൽകുന്ന് അങ്കണവാടിക്കു സമീപത്തെ പതിനൊന്ന് ഏക്കറോളം റബർതോട്ടം കത്തിനശിച്ചു. കടയ്ക്കൽ ഫയർഫോഴ്സ് എത്തിയാണു തീ നിയന്ത്രിച്ചത്. 

നാവായിക്കുളം കോട്ടറക്കോണം സ്വാമിയാർകുന്നിൽ രണ്ടേക്കറോളം റബർ തോട്ടത്തിൽ തീ പടർന്നു. കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കോട്ടറക്കോണം സ്വദേശികളായ സബീന, സുലേഖ എന്നിവർക്കു പൊള്ളലേറ്റു.നെയ്യാർഡാം കെടിഡിസി സമുച്ചയത്തിനു മുന്നിലെ കപ്പലണ്ടി കുന്നിൽ വൈകിട്ട് മൂന്നു മണിയോടെയാണു തീപിടിച്ചത്. അഗ്നിശമന സേനയെത്തും മുമ്പ് വെള്ളം നിറച്ച ബക്കറ്റുകളുമായി തീ കെടുത്താനുള്ള ശ്രമത്തിലായിരുന്നു കെടിഡിസി യിലെ വനിതാ ജീവനക്കാരുൾപ്പെടെയുള്ളവർ. നെടുമങ്ങാട് ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ പൗരസമിതി ജംക്‌ഷനു സമീപം ആലുങ്കുഴിയിൽ ആറ് ഏക്കറോളം റബർ തീ കത്തിനശിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീ പടരാൻ തുടങ്ങിയത്. നെടുമങ്ങാട് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും നെടുമങ്ങാട് പൊലീസും നാട്ടുകാരും ചേർന്ന് ഏറെ സമയം പണിപ്പെട്ടാണു തീ കെടുത്തിയത്. പോത്തൻകോട്ട് വാവറയമ്പലം പുളിയ്ക്കച്ചിറയിൽ അഞ്ച് ഏക്കറോളം റബർ പുരയിടം കത്തിനശിച്ചു . ഒപ്പം പ്ലാവുകളും പുളിമരവും ആഞ്ഞിലും തെങ്ങുകളും കത്തിനശിച്ചു. തീ പടർന്നു പിടിക്കുന്നതുകണ്ട് ഒരു വീട്ടമ്മയെ നാട്ടുകാർ മറ്റൊരു വീട്ടിലേക്കു മാറ്റി.




Post a Comment

0 Comments