Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

51 മൈക്രോണിൽ താഴെയുള്ള 25 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു

നെടുമങ്ങാട്: നഗരസഭാ ഹെൽത്ത് സ്ക്വാഡ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മാർക്കറ്റ് ജംക്‌ഷനിൽ പ്രവർത്തിക്കുന്ന അമ്പർ റെഡിമെയ്ഡ്സ്, ഹമീദിയ സ്റ്റോഴ്സ്, പ്ലോസ്റ്റോപ്ലാസ, പാളയം ജംക്‌ഷനിലെ കൈലാസ് സ്റ്റോഴ്സ് എന്നിവടങ്ങളിൽ നിന്നു 51 മൈക്രോണിൽ താഴെയുള്ള 25 കിലോഗ്രാമോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പാളയം ജംക്‌ഷനിലെ മനു ബേക്കറിയിൽ നിന്നു ജ്യൂസ് ഉണ്ടാക്കുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പഴകിയ പഴവർഗങ്ങളും പിടിച്ചെടുത്തു. 

51 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗവും വിൽപനയും നിരോധിച്ചിട്ടുള്ളതാണെന്നും ഇപ്പോഴും ക്യാരി ബാഗുകൾ വിൽപന നടത്തുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും തുടർന്നും പരിശോധനകൾ കർശനമാക്കുമെന്നും നഗരസഭാ സെക്രട്ടറി ബീന എസ്.കുമാർ അറിയിച്ചു. പരിശോധനയ്ക്ക് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ.ഉഷാകരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.കിരൺ, സി.നിഷ, യു.റഹീംഖാൻ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments