Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്വകാര്യ സ്ഥാപനത്തിന്റെ മതിലിലും ടെലിഫോൺ പോസ്റ്റിലും ഇടിച്ചുനിന്നു

നെടുമങ്ങാട്: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്വകാര്യ സ്ഥാപനത്തിന്റെ മതിലിലും ടെലിഫോൺ പോസ്റ്റിലും ഇടിച്ചുനിന്നു. കച്ചേരി ജംക്‌ഷൻ എൽഐസി ജംക്‌ഷൻ റോഡിൽ നെടുമങ്ങാട് ഗവ:യുപിഎസിനു സമീപം ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ടെലിഫോൺ പോസ്റ്റ് ഒടിഞ്ഞു ചാഞ്ഞുനിൽക്കുകയാണ്. ബസിലെ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. വികാസ് ഭവൻ ഡിപ്പോയിലെ ലോഫ്‌ളോർ ബസാണ് അപകടത്തിൽപ്പെട്ടത്. വൺവേ റോഡിൽ പിറകെ വന്ന മറ്റൊരു കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം.


Post a Comment

0 Comments