വിതുര: ഫയർ ആൻഡ് റസ്ക്യൂ വിതുര സ്റ്റേഷന്റെ പരിധിയിലെ രണ്ടിടങ്ങളിൽ തീപിടിത്തം. ചെട്ടിയാംപാറ പൂമരത്തുകാവിലെ ആറേക്കർ വനം വകുപ്പ് പ്ലാന്റേഷനിലാണു തീപിടിത്തമുണ്ടായത്. പ്ലാന്റേഷനിൽ നിന്നും പടർന്ന തീ മേത്തോട്ടം കാണി സെറ്റിൽമെന്റിലെ ആദിവാസികളുടെ പുരയിടങ്ങളിലേക്കും വ്യാപിച്ചു.
മേത്തോട്ടം നിവാസികളായ രാമചന്ദ്രൻ, ഭാസ്കരൻ കാണി, ഓമന, ഭാർഗവൻ എന്നിവരുടെ റബർ മരങ്ങളിൽ ചിലതു കത്തിനശിച്ചു. ചായം ക്ഷേത്രത്തിനു സമീപത്തെ ഫർണിച്ചർ കടയിലും തീപിടിത്തമുണ്ടായി. സുജീന്ദ്രന്റെ ഉടമസ്ഥതയിലുള്ള മുരുക ഫർണിച്ചർ മാർട്ടിലായിരുന്നു തീ പിടിത്തമുണ്ടായത്. ഏഴുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക കണക്ക്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.