Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നാൽ ബംഗാളിന്റെ സ്ഥിതി കേരളത്തിന് ഉണ്ടാകുമെന്നു പി.സി.വിഷ്ണുനാഥ്

നെടുമങ്ങാട്: കൂടെയുള്ള മന്ത്രിമാരെയോ ഘടക കക്ഷികളയോ വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രിയാണു കേരളം ഭരിക്കുന്നതെന്നു കെപിസിസി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നാൽ തുടർച്ചയായി ആറുതവണ സിപിഎം ഭരണം നടത്തിയ ബംഗാളിന്റെ സ്ഥിതി കേരളത്തിൽ ഉണ്ടാകും. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും വിഷ്ണുനാഥ് പറ‍ഞ്ഞു.

കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോൾ ഉമ്മൻചാണ്ടി സർക്കാർ കേരളത്തിലെ എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിച്ചെങ്കിൽ ഇപ്പോൾ പിണറായി സർക്കാർ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആനാട്ടു സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ അധ്യക്ഷത വഹിച്ചു. ടി.ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, ഇ.ഷംസുദീൻ, രമണി പി.നായർ, ആനക്കുഴി ഷാനവാസ്, ആനാട് ജയൻ, ആനാട് ജയചന്ദ്രൻ, തേക്കട അനിൽ, പുരുഷോത്തമൻ നായർ, ആനാട് സുരേഷ്, രഘുനാഥൻ നായർ, ഗോപാലകൃഷ്ണൻ, പുത്തൻപാലം ഷഹീദ്, ഉഷാകുമാരി, അമീർ വഞ്ചുവം, ഹുമയൂൺ കബീർ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments