Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എടിഎം കാർഡ് ഉപയോഗിച്ചു മോഷണം;അന്വേഷണ സംഘം സിസിടിവി ദ്യശ്യങ്ങൾക്ക് പിന്നാലെ

ആര്യനാട്: ഹോട്ടലിൽ മോഷണം നടത്തി എടിഎം കാർഡുകൾ കവർന്നു പണം പിൻവലിച്ച സംഭവത്തിൽ അന്വേഷണ സംഘം സിസിടിവി ദ്യശ്യങ്ങൾക്കു പിന്നാലെ. പണം പിൻവലിച്ച സമയത്തെ പറണ്ടോട് കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിലെ ദ്യശ്യങ്ങൾ പൊലീസ് ബാങ്കിനോട് ആവശ്യപ്പെട്ടു. സിസിടിവി ചുമതലയുള്ള സ്വകാര്യ ഏജൻസിക്ക് ദ്യശ്യങ്ങൾ പൊലീസ് നൽകാൻ ബാങ്ക് അധികൃതർ നിർദേശം നൽകി. ചൊവ്വ രാത്രിയാണ് പറണ്ടോട് അനിഴം ഹോട്ടിൽ മോഷണം നടത്തി ഉടമ ശശിധരൻ നായരുടെയും ഭാര്യ അംബികകുമാരിയുടെയും എടിഎം കാർഡുകൾ കള്ളൻ കൈക്കലാക്കിയത്. അടുത്ത ദിവസം രാവിലെയാണു സമീപത്തെ കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിൽ നിന്നും ശശിധരൻ നായരുടെ അക്കൗണ്ടിൽ നിന്നു 18,000 രൂപയും ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 20,000 രൂപയും പിൻവലിച്ചത്.


Post a Comment

0 Comments