വെഞ്ഞാറമൂട്: രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു വാമനപുരം നദിക്കു കുറുകെ പരിസ്ഥിതിസൗഹൃദ പാലം നിർമിച്ച് ഒരുസംഘം യുവാക്കൾ. വാമനപുരം പഞ്ചായത്തും പുല്ലമ്പാറ പഞ്ചായത്തും തമ്മിൽ യോജിപ്പിക്കുന്ന തരത്തിൽ നെല്ലനാട് കരിച്ചയിലാണ് മുളകൊണ്ടു പാലം നിർമിച്ചത്. കരിച്ച നാഗരുകാവ് ദേവീക്ഷേത്രം ഭാരവാഹികളും നാട്ടുകാരും കൈകോർത്താണു പാലം നിർമാണം.
മഴക്കാലത്തും വേനൽക്കാലത്തും വെള്ളം വറ്റാത്ത ഇവിടെ ഇരുകരകളിലെയും ജനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വിവിധ ആവശ്യങ്ങൾക്കായി പുല്ലമ്പാറയിലും വാമനപുരത്തും പോകുന്നത്. 80 അടിയോളം വീതിയുള്ള ആറിനു കുറുകെ 14 ഇരുമ്പ് പൈപ്പുകൾ അടിച്ചുതാഴ്ത്തി, ഈ പൈപ്പുകൾ തമ്മിൽ മുളകൾകൊണ്ടു ചേർത്തുകെട്ടി. അറുനൂറോളം മുളകൾ 2.5 മീറ്റർ വീതിയിൽ നിരത്തി ഓലവിരിച്ചു മണ്ണിട്ടു പുല്ലും വച്ചുപിടിപ്പിച്ചാണു പാലം നിർമിച്ചിരിക്കുന്നത്. 15 യുവാക്കൾ 20 ദിവസത്തോളം മറ്റു ജോലികൾക്കു പോകാതെ തങ്ങളുടെ നാട്ടുകാർക്കുവേണ്ടി പൂർണസമയം നിന്നാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ഈ പാലത്തിലൂടെ കരിച്ചയിൽനിന്നു മേലാറ്റുമൂഴി എൽപിഎസ്, ഈട്ടിമൂട് ഗവ.ആശുപത്രി, ആനാകുടി എൽപിഎസ്, വാമനപുരം എന്നിവിടങ്ങളിലേക്കു പോകുന്നതിനുള്ള അധിക യാത്ര ഒഴിവായി. ഇവിടെ സ്ഥിരമായ ഒരു നടപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ടു നാഗരുകാവ് ദേവീക്ഷേത്രം ഭാരവാഹികളും നാട്ടുകാരും വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കരിച്ചയിൽ വാമനപുരം നദിക്കു കുറുകെ നടപ്പാലം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.