Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അഴിക്കോട്ട് റിപ്പബ്ലിക് ദിനാഘോഷത്തിൽ വിമുക്ത ഭടൻമാരെ ആദരിച്ചു

നെടുമങ്ങാട്: അഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക സേവന കൂട്ടായ്മയായ സിറ്റിസൺസ് ഫോറം അഴിക്കോടിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും വിമുക്ത ഭടന്മാരെ ആദരിക്കലും നടുന്നു. ആഘോഷപരിപാടികൾ എ.എം.ഇല്യാസ് ഉദ്ഘാടനം ചെയ്തു. എ.സുലൈമാൻ അധ്യക്ഷത വഹിച്ചു. എ.എ.ഹക്കിം, പി.എം.സലാഹുദീൻ, എ.എം.ശിബ്ദാസ്, എം.സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു. 

സൈന്യത്തിൽ നിന്നു വിരമിച്ച ഈ പ്രദേശത്തുള്ള ഭടന്മാരായ എം.സലീം, ക്രിസ്തുദാസ്, ജനാർദനൻ നായർ, കൃഷ്ണൻകുട്ടി നായർ, വി.എം.എ.കുഞ്ഞ്, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, ശ്രീധരൻ നായർ, അബ്ദുൽ സുബ്ഹാൻ, വേണു നായർ, രാധാകൃഷ്ണൻ നായർ, സത്യശീലൻ, വിശ്വംഭരൻ നായർ, മുഹമ്മദ് റഷീദ്, അബ്ദുൽ സലാം, ഹൈദരാലി, സലീം എന്നിവരെ നെടുമങ്ങാട് സിഐ അനിൽകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. സർവീസ് കാലയളവിൽ പല ആദരവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാടിന്റെ ഈ ആദരവ് ഒരിക്കലും മറക്കാൻ കഴിയാത്തതും ഏറെ സന്തോഷം പകരുന്നതുമാണെന്നു വിമുക്ത ഭടന്മാർ നിറഞ്ഞ മനസ്സോടെ അഭിപ്രായപ്പെട്ടു.


Post a Comment

0 Comments