പാലോട്: ഇഴജന്തുക്കൾക്കു സുഖവാസം ഒരുക്കിയും വഴിയാത്രക്കാർക്കു ഭീഷണിയായും പാലോട് പൊലീസ് സ്റ്റേഷന്റെ കോമ്പൗണ്ടിനകവും വളപ്പും വാഹനങ്ങളുടെ ശവപ്പറമ്പായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കുട്ടികൾ പരിശീലനത്തിനെത്തുന്ന സംസ്ഥാന സ്കൗട്സ് പരിശീലന കേന്ദ്രത്തിലേക്കു പോകുന്ന വഴിയിലാണ് ഇഴജന്തുക്കൾക്കു സുഖവാസമൊരുക്കി തുരുമ്പെടുത്ത വഹനങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നത്.
മാത്രമല്ല റെസ്റ്റ് ഹൗസ്, പെതുമരാമത്ത് വകുപ്പ് ഓഫിസ് എന്നിവയും ഇതിനു സമീപത്താണ്. വാഹനങ്ങൾക്കു പുറമെ കാടുമൂടിയുമാണു പൊലീസ് സ്റ്റേഷൻ പരിസരം കിടക്കുന്നത്. വാഹനങ്ങൾ അടിയന്തരമായി നീക്കംചെയ്തു സ്റ്റേഷൻ വളപ്പിൽ ശുചീകരണ പ്രവർത്തനം നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.