Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാലോട് കേന്ദ്രമായി എക്സൈസ് റേഞ്ച് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

പാലോട്: മലയോര മേഖലയിലും യുവാക്കളിലും വിദ്യാർഥികൾക്കിടയിലും ലഹരി ഉപയോഗം വർധിച്ച സ്ഥിതിവിശേഷം കണക്കിലെടുത്തു പാലോട് കേന്ദ്രമായി എക്സൈസ് റേഞ്ച് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ വാമനപുരം, നെടുമങ്ങാട് എന്നിവിടങ്ങളിലാണു റേഞ്ച് പ്രവർത്തിക്കുന്നത്. ഇതുമൂലം മലയോരമേഖലയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ പോകുന്നു. പൊൻമുടി മുതൽ അരിപ്പ വരെ വ്യാപിച്ചു കിടക്കുന്നതും തമിഴ്നാടിന്റെ അതിർത്തി പങ്കിടുന്നതുമായ സംസ്ഥാനത്തെ തന്നെ പലിയ പഞ്ചായത്തായ പെരിങ്ങമ്മലയുടെ വിവിധ മേഖലകളിൽ എക്സൈസിന്റെ സേവനം എത്തണമെങ്കിൽ പാലോട് കേന്ദ്രമായി റേഞ്ച് കൂടിയേ തീരൂ. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നത് സംബന്ധിച്ച അനവധി വാർത്തകളാണ് ഇടക്കാലങ്ങളിൽ ഉണ്ടായത്. 

പല കച്ചവട സ്ഥാപനങ്ങളിലും ലഹരി വിൽപന തകൃതിയാണ്. മാത്രമല്ല തെങ്കാശി ഭാഗത്തു നിന്നും തിരുവനന്തപുരം പാതയിലൂടെ കഞ്ചാവ് കടത്ത് വ്യാപകമാണ്. വാറ്റും കുടിയും മൃഗവേട്ടയുമൊക്കെയായി പിടികിട്ടാപ്പുള്ളികൾ സുഖം വാഴുന്ന കേന്ദ്രങ്ങൾ മലയോര മേഖലയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവിടങ്ങളിലൊന്നും വേണ്ടത്ര ശ്രദ്ധ എത്താറില്ല. മലയോര മേഖലയെ പിടിമുറുക്കിയ ലഹരിയിൽ നിന്ന് ഒരു പരിധിവരെ മോചിപ്പിക്കാൻ എക്സൈസ് റേഞ്ചിന്റെ സാന്നിധ്യം വഴിതെളിക്കുമെന്നു കരുതുന്നു.


Post a Comment

0 Comments