പോത്തൻകോട്: തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മഹാകവി കുമാരനാശാന്റെ 93–ാം ചരമവാർഷികദിനം ഇന്നും നാളെയുമായി ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി ആശാൻ അനുസ്മരണ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30നു മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സ്മാരകം ചെയർമാൻ പ്രഫ. എം.ആർ.സഹൃദയൻതമ്പി അധ്യക്ഷനാകും. കവി പ്രഭാവർമയെ ഡപ്യൂട്ടി സ്പീക്കർ വി.ശശി ആദരിക്കും. തുടർന്ന് കവിസംഗമം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യും.
എൺപതോളം കവികൾ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് 3.30നു പുരാരേഖ വകുപ്പ് ശാസ്ത്രീയമായി സംരക്ഷണം ചെയ്ത കുമാരനാശാന്റെ കയ്യെഴുത്തു പ്രതികൾ ഏറ്റെടുക്കലും വീണപൂവ് ശതാബ്ദി പുരസ്കാര സമർപ്പണവും മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കയ്യെഴുത്തുപ്രതികൾ കൈമാറും. പ്രഫ. എസ്.സുധീഷിന്റെ ‘ആശാൻ കവിത–സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം’ എന്ന പുസ്തകത്തിനാണ് ഇക്കുറി വീണപൂവ് ശതാബ്ദി പുരസ്കാരം നൽകുക.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.