Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോവളത്തെ ലൈറ്റ് ഹൗസിൽ സന്ദർശകരുടെ വൻതിരക്ക്

കോവളം: ലിഫ്ട് സൗകര്യം ലഭ്യമാക്കിയ കോവളത്തെ ലൈറ്റ് ഹൗസിൽ സന്ദർശകരുടെ വൻതിരക്ക്. വരുമാനത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ രണ്ടുദിവസങ്ങളിലെ മാത്രം കലക്‌ഷൻ 30,000 രൂപ കവിഞ്ഞതായി പ്രാഥമിക കണക്ക്. ലിഫ്ടിലെത്തുന്ന സന്ദർശകർക്ക് അവസാനവട്ടത്തിലെ പഴയ ഗോവണിക്കയറ്റം കഠിനമാകുന്നതാണ് ഏകപ്രശ്നം. ക്രിസ്മസ്-പുതുവൽസരാഘോഷത്തോടനുബന്ധിച്ചാണ് ഇവിടേക്കു സന്ദർശകരുടെ ഒഴുക്ക്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇവിടെ തിരക്ക് തുടർച്ചയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരക്ക് പാരമ്യതയിലെത്തി. ഇന്നലെ സന്ദർശകരുടെ നീണ്ട ക്യൂവായിരുന്നു. സഞ്ചാരികൾ മണിക്കൂറുകൾ കാത്തു നിന്നാണ് ദീപസ്തംഭത്തിന്റെ മുകളിലെത്തിയത്. രണ്ടു ദിവസത്തെ മാത്രം കലക്‌ഷൻ സംബന്ധിച്ച പ്രാഥമിക വിവരമനുസരിച്ച് 30,000 രൂപ കവിഞ്ഞതായാണു വിവരമെന്ന് അധികൃതർ പറഞ്ഞു.

ലിഫ്ട് സൗകര്യം മുന്നിൽക്കണ്ടു പ്രായത്തിൽ മുതിർന്നവരുൾപ്പെടെയുള്ളവർ സന്ദർശനത്തിനെത്തുന്നുണ്ട്. എന്നാൽ ലിഫ്ട് കയറി മുകളിലെത്തുന്നവർക്ക് കുത്തനെയുള്ള ഇരുമ്പു ഗോവണി കയറിയാലേ സ്തംഭത്തിന്റെ ഏറ്റവും മുകളിൽ എത്തി തീരക്കാഴ്ച കാണാനാകൂ എന്ന പരിമിതിയുണ്ട്. പ്രായമായവർ ഉൾപ്പെടെ പലർക്കും ഈ ഗോവണിക്കയറ്റമാണ് ബുദ്ധിമുട്ട്. ഇതിനു പ്രായോഗിക പരിഹാരം കാണണമെന്ന ആവശ്യമുയർന്നു.


Post a Comment

0 Comments