നെടുമങ്ങാട്: സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കു കൈത്താങ്ങായി സഹകരണ പ്രസ്ഥാനം നിലനിന്നതിനാലാണു കർഷക ആത്മഹത്യയും ബ്ലെയ്ഡ് മാഫിയാ സംഘങ്ങളുടെ വളർച്ചയും തടയാൻ കഴിഞ്ഞതെന്നു മുൻ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചവരെ കള്ളപ്പണക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി മോദി സർക്കാർ സഹകരണ പ്രസ്ഥാനത്തെ തകർത്തു കോർപറേറ്റുകൾക്കും കൊള്ളപ്പലിശക്കാർക്കും വാതിൽ തുറന്നുകൊടുക്കുവാനുള്ള ശ്രമമാണ് ബിജെപിയും കേന്ദ്ര സർക്കാരും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നെടുമങ്ങാട് സംഘടിപ്പിച്ച സഹകരണ സംഘങ്ങളിലെ സഹകാരി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനാട് ഗോപകുമാർ അധ്യക്ഷത വഹിച്ചു. നെട്ടറിച്ചിറ ജയൻ, ആനാട് ജയൻ, ഉഴമലയ്ക്കൽ ബാബു എന്നിവർ പ്രസംഗിച്ചു. നാളെ നടത്തുന്ന രാജ്ഭവൻ പിക്കറ്റിങ്ങിൽ നെടുമങ്ങാട്ട് നിന്നും ആയിരം സഹകാരികളെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.