Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മദ്യശാലയ്ക്കെതിരെ പ്രക്ഷോഭം, ആക്‌ഷൻ ‍കൗൺസിലിന് നാട്ടുകാർ രൂപം നൽകി

ആര്യനാട്: ജംക്‌ഷനിലെ മദ്യശാല ഇറവൂർ വലിയകളത്തേക്കു മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ആക്‌ഷൻ കൗൺസിലിനു രൂപം നൽകി. ഗ്രാമസംരക്ഷണ സമിതി എന്ന പേരിൽ ആരംഭിച്ച ആക്‌ഷൻ കൗൺസിലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം എസ്.പ്രസന്നകുമാരി നിർവഹിച്ചു. ആര്യനാട് പൊതുമരാമത്ത് ഓഫിസിന് മുൻവശത്തെ ബവ്റിജസ് കോർപറേഷന്റെ മദ്യശാല കോടതിവിധിയെ തുടർന്നാണു മാറ്റി സ്ഥാപിക്കുന്നത്. 

പുതിയ മദ്യശാല ഇറവൂർ വലിയകളത്ത് വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് നാട്ടുകാർ ആക്‌ഷൻ സമിതിക്കു രൂപം നൽകിയത്. യുഡിഎഫ് സർക്കാർ സ്പെഷൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ചെറ്റച്ചൽ–വെള്ളനാട് റോഡിനോട് ചേർന്നാണ്‌ ഇപ്പോൾ മദ്യശാല വരുന്നതെന്നാണു വിവരം. സ്ത്രീകളുൾപ്പെടെ അനവധി പേർ യോഗത്തിൽ സംബന്ധിച്ചു.പഞ്ചായത്തംഗം ശ്രീജ പ്രസംഗിച്ചു.

മുൻപ് സ്വകാര്യ വ്യക്തി പാറ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇറവൂർ നിവാസികൾ നടത്തിയത്. ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ ആർ.എസ്.പ്രശാന്ത്കുമാർ(ചെയ.), രാജേഷ്(വൈ.ചെയ.), സുരേന്ദ്രൻ(സെക്ര.), എസ്.പ്രശാന്ത്(ജോ.സെക്ര.), വി.എസ്.പത്മകുമാർ(ട്രഷ.).



Post a Comment

0 Comments