Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അരുവിക്കര കാർഷിക ജൈവ വിഭവ യൂണിറ്റ് ഉദ്ഘാടനം

അരുവിക്കര: അരുവിക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന അരുവിക്കര കാർഷിക ജൈവ വിഭവ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി നിർവഹിച്ചു. ജൈവ വിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു ഉദ്ഘാടനം ചെയ്തു, സി.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. പി.ആർ.മോഹൻ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. വിജയകുമാരി ബാബു, വിജയൻ നായർ, പി.രജിത, കൃഷി ഓഫിസർ ടി.ഷൈനി, റിട്ട. കാർഷിക സർവകലാശാല ഡയറക്ടർ ഡോ. പീതാംബരൻ, തീരം സെക്രട്ടറി ജി.രജികുമാർ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments