Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര നിഷേധിക്കല്‍: വനിതാ സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന വനംവകുപ്പിന്റെ നിബന്ധനയ്‌ക്കെതിരെ സ്ത്രീ സംഘടനകള്‍ പ്രതിഷേധിച്ചു. 

വഴുതയ്ക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്തിന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലുമായിരുന്നു പ്രതിഷേധം. വിങ്‌സ് കേരള, പെണ്‍കേരളം, പെണ്ണൊരുമ, സഖി, അന്വേഷി, തീരദേശ മഹിളാവേദി, സേവായൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇത്. എം.സുല്‍ഫത്ത്, ഹിമശങ്കര്‍, ദിവ്യദിവാകര്‍, ഹമീദ സി.കെ., സീറ്റാദാസന്‍, മാഗ്ലിന്‍, രജിത, മീന, തസ്‌നിബാനു, ദീപ, അജന്ത്, കിരണ്‍ എന്നിവര്‍ സംസാരിച്ചു.

മൂന്ന് ദിവസത്തിനകം ഇതുസംബന്ധിച്ച് തീരുമാനം അറിയിക്കാമെന്ന ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ത്രീകളെ അഗസ്ത്യാര്‍കൂടം ട്രക്കിങ്ങില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നിയമഭേദഗതിക്ക് ശ്രമിക്കാമെന്ന് വനംമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments