Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ജില്ലാതല വോളിബാൾ ടൂർണമെന്റും ഫ്ളഡ്‌ലൈറ്റ് ഉദ്ഘാടനവും

നെടുമങ്ങാട്: ചുള്ളിമാനൂർ ലെജന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ജില്ലാതല വോളിബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ നിർവഹിച്ചു. ചുള്ളിമാനൂർ വോളിബോൾ ഗ്രൗണ്ടിൽ പുതുതായി സ്ഥാപിച്ച ഫ്ളഡ്‌ലൈറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ലെജന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് സബിൻ സി.സലിം അധ്യക്ഷത വഹിച്ചു. പനവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.കിഷോർ, ആനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയരാജ്, ഷീബ, ചുള്ളിമാനൂർ അക്ബർഷാൻ, വേങ്കവിള സജി, വിവിധ കക്ഷി നേതാക്കളായ പി.എസ്.ഷൗക്കത്ത്, അഡ്വ.മുജീബ്, പത്മകുമാർ, വഞ്ചുവം അമീർ, ക്ലബ് സെക്രട്ടറി ബൈജു, ഷമീർ ചുള്ളിമാനൂർ എന്നിവർ പ്രസംഗിച്ചു. 



Post a Comment

0 Comments