വെഞ്ഞാറമൂട്: ടൗണിൽ സ്കൂളിനു മുൻവശത്തുള്ള കടയിൽനിന്നും രണ്ടുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ വാമനപുരം എക്സൈസ് അധികൃതർ പിടിച്ചെടുത്തു. ആറ്റിങ്ങൽ റോഡിൽ വെഞ്ഞാറമൂട് ഗവ.എച്ച്എസ്എസിനു മുൻവശത്തുള്ള ഉദയ സ്റ്റോറിൽ നിന്നുമാണു 11 കിലോ പാൻമസാല ഉൾപ്പെടെ രണ്ടുലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
വെഞ്ഞാറമൂട്ടിൽ സ്കൂൾ പരിസരത്തായി വൻതോതിൽ പുകിയില ഉൽപന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന ഗോഡൗണുകൾ സജീവമാണ്. നാട്ടുകാരുടെ പരാതി വർധിക്കുമ്പോഴാണ് അധികൃതർ റെയ്ഡിനിറങ്ങുന്നത്. മാസങ്ങൾക്കു മുൻപ് കിഴക്കേറോഡിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു.
നാടിനു തന്നെ വിപത്തായ തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമാക്കി വൻതോതിൽ പുകയില ഉൽപന്നങ്ങൾ വാങ്ങി ശേഖരിക്കുന്ന വ്യാപാരികൾക്കെതിരെ വ്യാപാരി സംഘടനകൾ കർശന നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. വ്യാപാരി സംഘടനകളും എക്സൈസ്, പൊലീസ് അധികൃതരും സംയുക്തമായി പ്രവർത്തിച്ചു വെഞ്ഞാറമൂടിനെ ലഹരി വിമുക്ത പ്രദേശമാക്കാൻ നടപടി സ്വീകരിക്കണമെന്നാണു വിവിധ സാംസ്കാരിക സംഘടനകളുടെ ആവശ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.