Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ശബരിമലയിൽ ക്യൂ സംവിധാനം പരിഷ്കരിക്കുന്നു

ശബരിമല: തിക്കിലും തിരക്കിലും പെട്ട് മാളികപ്പുറത്തുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വടക്കേനടയിലെ ക്യൂ സംവിധാനം പരിഷ്കരിക്കുന്നു. വടക്കേനടയിലെ നടപ്പന്തലിന്റെ പകുതി ഭാഗത്ത് ബാരിക്കേഡ് നിർമിച്ച് ക്യൂ അതുവഴി പുനഃക്രമീകരിക്കുന്ന പണികൾ ആരംഭിച്ചു. 

ഇതിനുള്ള തൂണുകളും പൈപ്പുകളും ഇറക്കി. മാളികപ്പുറം ക്ഷേത്രത്തിന്റെ പടിക്കെട്ടിനു സമീപം അപകടം ഉണ്ടായ ഭാഗത്ത് ഒരുകാരണവശാലും ക്യൂ നിൽക്കാതിരിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം ഒരുക്കുന്നത്. പൊലീസിന്റെ നിർദേശം അനുസരിച്ച് ദേവസ്വം മരാമത്ത് അധികൃതരാണ് ബാരിക്കേഡ് നിർമിക്കുന്നത്.


Post a Comment

0 Comments