Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

താജുൽ ഇസ്‌ലാം മദ്രസാ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്

പാലോട്: പെരിങ്ങമ്മല താന്നിമൂട് മുസ്‌ലിം ജമാ അത്തിന്റെ കീഴിൽ പണികഴിപ്പിച്ച താജുൽ ഇസ്‌ലാം മദ്രസാ മന്ദിരത്തിന്റെ ഉദ്ഘാടനവും മതപ്രഭാഷണ പരമ്പരയും നബിദിനാഘോഷവും ഇന്നുമുതൽ 12 വരെ നടക്കും. ഇന്നു വൈകുന്നേരം നാലിന് ജമാ അത്ത് പ്രസിഡന്റ് താന്നിമൂട് ഷംസുദ്ദീന്റെ അധ്യക്ഷതയിൽ പാവല്ല എച്ച്ഐഎ കോളജ് പ്രിൻസിപ്പൽ അബുറാഷിദ് ഫാളിൽ ബാഖവി മദ്രസ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തും. താന്നിമൂട് ജമാ അത്ത് ഇമാം നിസാർ മന്നാനി ആമുഖ പ്രഭാഷണം നടത്തും. നാളെ രാവിലെ ഒൻപതു മുതൽ മദ്രസ വിദ്യാർഥികളുടെ കലാ സാഹിത്യ മൽസരങ്ങൾ നടക്കും. 6.30നു നടക്കുന്ന പ്രഭാഷണം കൊല്ലം ചാലക്കര ജമാ അത്ത് ചീഫ് ഇമാം നൗഫൽ നിസാമി നയിക്കും. നബിദിനാഘോഷത്തിന്റെ ഭാഗമായി 12നു രാവിലെ പതാക ഉയർത്തൽ, നബിദിന ഘോഷയാത്ര, മൗലൂദ് പാരായണം, സമ്മാനദാനം, അന്നദാനം എന്നിവ നടക്കും.


Post a Comment

0 Comments