Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ശബരിമല ക്ഷേത്ര ആചാരം: രാഷ്ട്രപതിക്കു ഭീമഹർജി; ശിവസേന ഒപ്പുശേഖരണം ആരംഭിച്ചു

നെടുമങ്ങാട്: ശബരിമലയിലെ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ താന്ത്രികവിധിപ്രകാരമുള്ള നിലവിലെ വ്യവസ്ഥയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ടു ശിവസേന സംസ്ഥാന ഘടകം രാഷ്ട്രപതിക്കു ഭീമഹർജി നൽകും. ഇതിന്റെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലതല ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല അജി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലത്തിലെ വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കാനാണു പരിപാടിയെന്നു കണ്ണാറംകോട് രാജേഷ് അറിയിച്ചു. ശിവസേന വാമനപുരം നിയോജമണ്ഡലത്തിലെ ഒപ്പുശേഖരണ പരിപാടി വക്കം അജിത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഉപേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.



Post a Comment

0 Comments