നെടുമങ്ങാട്: ഗവ. കോളജ് മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ ചലച്ചിത്രകല– ദൃശ്യവും പൊരുളും എന്ന വിഷയത്തിൽ ത്രിദിന ദേശിയ സെമിനാർ 14,15,16 തീയതികളിൽ നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ചലച്ചിത്രകലയുടെ ധൈഷണിക വായനയെ ലക്‌ഷ്യം വച്ചു നടത്തുന്ന സെമിനാറിൽ സംവിധായകരും തിരകഥാകൃത്തുകളും ചലച്ചിത്ര നിരൂപകരും ഗവേഷകരും ചലച്ചിത്രപ്രേമികളും വിദ്യാർഥികളും പങ്കെടുക്കുമെന്ന് അറിയിപ്പിൽ പറയുന്നു. സെമിനാർ 14നു രാവിലെ 9.30നു ചലച്ചിത്ര സംവിധായകനും നിരൂപകനും കഥാകൃത്തുമായ വിജയകൃഷണൻ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്രസംവിധായകൻ ഡോ.ബിജു മുഖ്യ പ്രഭാഷണം നടത്തും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിൽ സിനിമ, സാഹിത്യ, അക്കാദമിക് മേഖലകളിലെ പ്രമുഖർ ചലച്ചിത്ര കലയുടെ ഭിന്നമുഖങ്ങളെയും അനന്ത സാധ്യതകളെയും തുറന്നുകാട്ടുന്ന വ്യത്യസ്തങ്ങളായ 24 പ്രബന്ധങ്ങളുടെ അവതരണവും നടക്കും. സെമിനാറിനോട് അനുബന്ധിച്ചു ദേശീയ പുരസ്കാരം നേടിയ പേര് അറിയാത്തവർ, ഓരോ പുഴയും പറയുന്നത് എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. 16നു വൈകിട്ട് മൂന്നിനു ചേരുന്ന സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ.ഡി.കെ.സതീഷ് ഉദ്ഘാടനം ചെയ്യും. അന്തരിച്ച സംവിധായകൻ പി.പത്മരാജന്റെ മകൻ അനന്തപത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തും.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.