ആര്യനാട്: വികസനവുമായി ബന്ധപ്പെട്ടു സ്ഥമേറ്റെടുക്കുന്ന പ്രദേശങ്ങളിൽ റോഡ്‌വക്കിനോടു ചേർന്ന് ഉയർന്ന പ്രദേശങ്ങളിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ കൂടി മുറിച്ചുനീക്കണമെന്നു യൂത്ത് കോൺഗ്രസ്. യുഡിഎഫ് സർക്കാർ സ്പെഷൽ പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ വിവിധ സ്ഥലങ്ങളിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങളാണു നീക്കംചെയ്യേണ്ടത്.
നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനു രണ്ടുവരിപ്പാതയിൽ റോഡ് വീതി കൂട്ടിയതോടെയാണു സമീപത്തെ ഉയർന്ന പ്രദേശങ്ങളിൽ നിൽക്കുന്ന മരങ്ങൾ നിലംപൊത്താറായ നിലയിലായത്. മഴക്കാലങ്ങളിൽ ഇൗ മരങ്ങൾ യാത്രക്കാർക്ക് അപകടഭീഷണിയാകാൻ സാധ്യതയുണ്ട്. ചെറ്റച്ചൽ, ഇരുത്തലമൂല, ചീറ്റിക്കോണം, പറണ്ടോട്, വലിയകലുങ്ക് എന്നിവിടങ്ങളിലാണു റോഡ്‌വക്കിനോടു ചേർന്ന് ഉയർന്ന പ്രദേശങ്ങളിൽ മരങ്ങൾ നിൽക്കുന്നത്.
വെള്ളനാട് മുതൽ ചെറ്റച്ചൽ വരെയുള്ള 22 കിലോമീറ്റർ ദൂരമാണു നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്പെഷൽ പാക്കേജ് റോഡിന്റെ ജോലികൾക്കൊപ്പം അപകടാവസ്ഥയിലായ മരങ്ങൾ കൂടി മുറിച്ചുനീക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് എച്ച്. പീരുമുഹമ്മദ് ആവശ്യപ്പെട്ടു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.