Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പെരിങ്ങമ്മല വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു

പെരിങ്ങമ്മല: ജില്ലയിലെ വലിയ പാടശേഖരങ്ങളിലൊന്നായ പെരിങ്ങമ്മല വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു. ഞാറുകൃഷിയുടെ പച്ചപ്പാണ് എങ്ങും. പാടമൊരുക്കലും നടീലുമൊക്കെ കാഴ്ചയ്ക്കു വിരുന്നാവുന്നു. തരിശുരഹിത കൃഷിയാണു പാടശേഖരസമിതിയുടെ ലക്ഷ്യം. കാലങ്ങളായി തുടർന്നു വരുന്ന വന്യമൃഗശല്യത്തിന്റെയും ജലദൗർലഭ്യത്തിന്റെയും നോവുന്ന അനുഭവങ്ങളിലും മാറിനിൽക്കാതെ കൃഷിയിറക്കുന്നതു കൃഷിയോടുള്ള ഇഷ്ടവും നെൽകൃഷി അന്യം നിൽക്കരുതെന്ന ചിന്തയും തന്നെ.

വിയർപ്പൊഴുക്കി പൊൻകതിർ വിളയിക്കുമ്പോൾ അതിനെ പന്നിക്കൂട്ടം കുത്തിമറിക്കുന്നതും ജലദൗർലഭ്യത്തിൽ കരിഞ്ഞുണങ്ങുന്നതും കണ്ടു കണ്ണീർ പൊഴിക്കുന്ന കർഷകന്റെ അവസ്ഥ ഇനിയെങ്കിലും ഇവിടെ ഉണ്ടാവരുത്. കുറേക്കാലമായി പറയുന്ന, വേലിയും തലക്കുളവും ഇനിയെങ്കിലും താമസം കൂടാതെ യഥാർഥ്യമാക്കണം. വാഗ്ദാനങ്ങൾ ജലരേഖയാവാതിരിക്കാനുള്ള ഇച്ഛാശക്തി കാട്ടണം. ഒൻപത് ഹെക്ടറോളം വരുന്ന ഈ പാടശേഖരത്തിൽ അനവധി കർഷകർ സ്വന്തമായും പാട്ടത്തിനെടുത്തുമാണു കൃഷിയിറക്കുന്നത്.


Post a Comment

0 Comments