പെരിങ്ങമ്മല: ഞാറനീലി ആലുംമൂട്ടിൽ വിശ്വംഭരൻകാണിയുടെ വീട്ടിൽ രാത്രിയിലുണ്ടായ സ്ഫോടനം അടുക്കളയിൽ സൂക്ഷിച്ചുരുന്ന കരിമരുന്നിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറി മൂലമാണെന്നു പൊലീസ്. കർഷകനായ വിശ്വംഭരൻകാണി പന്നിയടക്കമുള്ള വന്യമൃഗങ്ങളെ പേടിപ്പിക്കാൻവേണ്ടി സൂക്ഷിച്ചിരുന്ന മരുന്നാണു പൊട്ടിത്തെറിച്ചത്. കരിമരുന്ന് പൊതിഞ്ഞു പ്രഷർകുക്കറിനുള്ളിൽ അടച്ച് അടുക്കളയിലെ മൂലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവം നടന്നദിവസം ഇവിടെ മകളുടെ നിശ്ചയവുമായി ബന്ധപ്പെട്ട് അടുക്കളയിൽ മണിക്കൂറുകളോളം പാചകം നടന്നിരുന്നു. ഇതിന്റെ ചൂടിലും പുകയിലുമാണു കരിമരുന്ന്(സിൽവർ) സൂക്ഷിച്ചിരുന്ന കുക്കർ പൊട്ടിത്തെറിച്ചതെന്നും പറയുന്നു. സ്ഫോടനത്തിൽ അടുക്കള ഭാഗത്തെ മേൽക്കൂര തകർന്നുവീണു ചികിൽസയിൽ കഴിയുന്ന നാലുപേരിൽ ആരുടെയും പരുക്കു സാരമല്ല. പാലോട് സിഐയുടെയും എസ്ഐയുടെയും നേതൃത്വത്തിൽ വിശദ പരിശോധന നടത്തി. ഇന്നു ഫോറൻസിക് വിഭാഗം വീട്ടിലെത്തും.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.