Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാലിയേറ്റിവ് കെയർ അന്തേവാസികൾക്കു സാന്ത്വനമായി എൻഎസ്‌എസ് സപ്തദിന സഹവാസ ക്യാംപിലെ വിദ്യാർഥികൾ

പഴകുറ്റി: പഴകുറ്റി തൃപ്പാദം പാലിയേറ്റിവ് കെയർ അന്തേവാസികൾക്കു സാന്ത്വനമായി മഞ്ച വൊക്കേഷണൽ ഗവ.എച്ച്എസ്എസ് എൻഎസ്‌എസ് സപ്തദിന സഹവാസ ക്യാംപിലെ വിദ്യാർഥികൾ നെടുമങ്ങാട്∙ മഞ്ച വൊക്കേഷണൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി വൊളന്റിയർമാർ നെടുമങ്ങാട് തൃപ്പാദം പാലിയേറ്റിവ് കെയർ അന്തേവാസികൾക്കു സാന്ത്വനമായി എത്തി. 

വിദ്യാർഥികൾ സമാഹരിച്ച ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ അന്തേവാസികൾക്കു ക്രിസ്മസ് സമ്മാനമായി നൽകിയതിനോടൊപ്പം കുറേസമയം അവരുമായി ചെലവഴിക്കാനായതു വിദ്യാർഥികൾക്കു പുതിയൊരു അനുഭവമായി. അന്തേവാസികളെ പ്രത്യേകിച്ച് അവരുടെയിടയിൽ രോഗികളായി കഴിയുന്നവരെ കുറച്ചുസമയമെങ്കിലും പരിചരിക്കുന്നതിനും അവരെ ഊട്ടുന്നതിനും സ്നേഹം പങ്കുവയ്ക്കുന്നതിനും ഈ വിദ്യാർഥികൾ സമയം കണ്ടെത്തി. 

വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ എത്തിക്കുമ്പോൾ അവർക്കുണ്ടാകുന്ന മനോവിഷമം നേരിട്ടുകണ്ടു ബോധ്യമാകുന്നതിനു പുതുതലമുറയിൽപ്പെട്ട ഈ എൻഎസ്‌എസ് വൊളന്റിയർമാർക്ക് ഈ സന്ദർഭം ഉപകരിച്ചു. വിവിധ കലാപരിപാടികളും വിദ്യാർഥികൾ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ബി.എസ്‌.ബൈജു, വൈസ് പ്രസിഡന്റ് ജിജീന്ദ്രൻ, ക്യാംപ് സ്വാഗത സംഘം അംഗങ്ങളായ മന്നൂർക്കോണം സത്യൻ, പി.വി.പ്രീത, രജി ഡി.നായർ, എൻഎസ്‌എസ് പ്രോഗ്രാം ഓഫിസർ ജിഷ എന്നിവരും വിദ്യാർഥികളോടെപ്പം ഉണ്ടായിരുന്നു.


Post a Comment

0 Comments