Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മഞ്ച ഗവ. ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് ഇരുപതു കംപ്യൂട്ടറുകൾ

മഞ്ച: ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബൽ, മഞ്ച ഗവ. ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് ഇരുപതു കംപ്യൂട്ടറുകൾ കൈമാറി. കമ്പനിയുടെ മോട്ടിവേഷൻ ഓഫ് യുഎസ്ടി ഇൻ എജ്യൂക്കേഷൻ (മൗസ്) പദ്ധതിയുടെ ഭാഗമായാണു കംപ്യൂട്ടറുകൾ നൽകിയത്. യുഎസ്ടി ഗ്ലോബൽ എസ്ആർസി വിഭാഗം തലവൻ ദിലീപ് പ്രസാദ് ചന്ദ്രനിൽ നിന്നു കംപ്യൂട്ടറുകൾ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്കൂളിനു വേണ്ടി ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന വൊക്കേഷനൽ എക്സ്പോ ടെക്നിക്കിന്റെ വിജയികൾക്കുള്ള സമ്മാനദാനവും ഇതോടെപ്പം നടന്നു. 

ഓവറോൾ ചാംപ്യന്മാരായ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കോഴ്സിനു നഗരസഭാ ചെയർമാനും ഒന്നാം റണ്ണർഅപ്പ് ആയ കംപ്യൂട്ടർ സയൻസ് ആൻഡ് ഐടി വിഭാഗത്തിനു ദിലീപ് പ്രസാദ് ചന്ദ്രനും രണ്ടാം റണ്ണർ അപ്പായ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിനു നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ.സുരേഷ് കുമാറും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ആർ.ജിജീന്ദ്രൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡി.എസ്.മനു, ഹെഡ്മിസ്ട്രസ് ശശികല, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രീതാ എന്നിവർ പ്രസംഗിച്ചു. പുതുക്കിയ വിഎച്ച്എസ്ഇ പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ഐടി അധിഷ്‌ഠിത പഠനത്തിനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ഇപ്പോൾ ലഭിച്ച ഈ 20 കംപ്യൂട്ടറുകൾ പ്രയോജനപ്പെടുത്തുമെന്ന് പ്രിൻസിപ്പൽ ഡി.എസ്.മനു അറിയിച്ചു.



Post a Comment

0 Comments