Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എൽഡിഎഫ് സർക്കാരിനെതിരെ കോൺഗ്രസ് ധർണ

വിതുര: റേഷൻ സമ്പ്രദായം അട്ടിമറിച്ചു സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയ എൽഡിഎഫ് സർക്കാരിനെതിരെ കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തമുക്ക് റേഷൻ കടയുടെ മുന്നിൽ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ധർണ ഉദ്ഘാടനം ചെയ്തു. 

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ സി.എസ്.വിദ്യാസാഗർ, തോട്ടുമുക്ക് അൻസർ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ പാർലമെന്റ് വൈസ് പ്രസിഡന്റ് എൽ.കെ.ലാൽറോഷിൻ, എസ്.കുമാരപിള്ള, വി.അനിരുദ്ധൻ നായർ, മണ്ണറ വിജയൻ, കൊപ്പം ജോയി, ബി.എൽ.മോഹനൻ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments