കുറ്റിച്ചൽ: കുറ്റിച്ചൽ ജംക്‌ഷനിൽ തോട് പുറമ്പോക്ക് ഭൂമി കയ്യേറി. പഞ്ചായത്ത് അംഗത്തിന്റെ ഒത്താശയോടെ ഭൂമികയ്യേറ്റമെന്നു പരാതി. ഭൂമി അളന്നു തിരിക്കാനാവശ്യപ്പെട്ടു റവന്യുവകുപ്പിനു പഞ്ചായത്ത് കത്ത് നൽകി. ജംക്‌ഷനിലെ വാണിജ്യസമുച്ചയത്തിനു സമീപത്തു തോട് പുറംപോക്കായ അഞ്ചു സെന്റ് കയ്യേറിയെന്ന പരാതി ഉയർന്നത്.
കുറ്റിച്ചൽ തേരാണി തോട് പുറംപോക്ക് ഭൂമിയാണു കയ്യേറിയതെന്ന് ആരോപണം. കയ്യേറിയതു സംബന്ധിച്ച് ആദ്യം പഞ്ചായത്തിനു നൽകിയ പരാതി അവഗണിച്ചതായും നാട്ടുകാർ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണു കയ്യേറിയ ഭൂമി അളന്നു തിരിച്ചു നൽകാൻ റവന്യുവകുപ്പിനു പഞ്ചായത്ത് കത്ത് നൽകിയത്. താലൂക്ക് സർവേയർ ഭൂമി അളന്നു തിരിക്കുന്ന മുറയ്ക്ക് കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.