Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വാമനപുരം നിയോജക മണ്ഡലം വാർഷിക സമ്മേളനം ഇന്ന്

വാമനപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വാമനപുരം നിയോജകമണ്ഡലം വാർഷിക സമ്മേളനം 21നു രാവിലെ 10നു പാലോട് അഭിപ്ലാസ ഓഡിറ്റോറിയത്തിൽ കെ.എസ്.ശബരിനാഥൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ബി.പവിത്രകുമാർ അധ്യക്ഷത വഹിക്കും. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് പ്രതിനിധി സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.ദാമോദരൻ പിള്ള അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജൻ കുരുക്കൾ പ്രസംഗിക്കും. തുടർന്നു സംഘടനാ ചർച്ചയും തിരഞ്ഞെടുപ്പും നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പി. സദാനന്ദൻ പിള്ള അറിയിച്ചു.


Post a Comment

0 Comments