Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം മൂന്ന്, നാല് തീയതികളിൽ

നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം മൂന്ന്, നാല് തീയതികളിൽ നടക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മൂന്നിനു രാവിലെ ഒൻപതിനു വേങ്കവിള സ്വിമ്മിങ് പൂളിൽ നീന്തൽ മൽസരവും മുല്ലശ്ശേരി എച്ച്എസ്എസ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മൽസരവും 10 മണിക്ക് ഏണിക്കര സ്മാഷ് ഇൻഡോറിൽ ഷട്ടിൽ മൽസരവും കരകുളം പാലം ജംക്‌ഷനു സമീപമുള്ള ഗ്രൗണ്ടിൽ കബഡി മൽസരവും നടക്കും. നാലിനു രാവിലെ എട്ടിനു മുല്ലശ്ശേരി എച്ച്എസ്എസ് ഗ്രൗണ്ടിൽ ഫുട്ബോൾ മൽസരവും, ഒൻപതുമണിക്കു കരകുളം കലാഗ്രാമത്തിൽ കായിക കലാമൽസരങ്ങളും, 10ന് കീഴേക്കല്ലയത്ത് വോളിബോൾ ഗ്രൗണ്ടിൽ വോളിബോൾ മൽസരവുമാണു നടക്കുക.


Post a Comment

0 Comments