Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഹരിതകേരള മിഷന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ കാർഷിക കർമസേന പരിശീലനം

നെടുമങ്ങാട്: ഹരിതകേരള മിഷന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ കാർഷിക കർമസേന പരിശീലനം, കിണർ റീചാർജിങ്, ഡംപ് സൈറ്റ് സൗന്ദര്യവൽക്കരിക്കൽ, ജലസ്രോതസ് വൃത്തിയാക്കി സംരക്ഷിക്കൽ, സ്വാപ് ഷോപ് എന്നിവയുടെ ഉദ്ഘാടനം എട്ടിനു മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കുമെന്നു നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു സംസ്ഥാനത്ത് ആദ്യമായി നെടുമങ്ങാട് നഗരസഭകളിൽ കാർഷിക കർമസേന രൂപീകരിക്കുകയും നഗരസഭാ പ്രദേശത്തെ 600 കിണറുകൾ റീചാർജ് ചെയ്യുകയും ചെയ്യുന്നു. 

കർഷകർക്കു കുറഞ്ഞ ചെലവിൽ വിദഗ്ധ കൃഷിരീതിയും കാർഷിക സൗകര്യങ്ങളും, കാർഷിക ടെക്നീഷൻമാരെയും ലഭ്യമാക്കുകയും കാർഷിക ടെക്നീഷന്മാർക്കു മെച്ചപ്പെട്ട കൂലിയും തൊഴിൽ സുരക്ഷിതത്വവും സാമൂഹിക പദവിയും ഉറപ്പുവരുത്തുകയും ചെയ്യുകയാണു കർമസേനയുടെ ലക്ഷ്യം. മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളം ശുദ്ധീകരിച്ചു കിണറുകൾ റീചാർജ് ചെയ്യുന്നതാണു റീചാർജ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 

കൂടാതെ എട്ടിനു 39 വാർഡുകളിലെ ഓരോ കൃഷിയിടങ്ങളിൽ ജൈവ കൃഷിയും ചെയ്യും. ഓരോ വാർഡിലും ഒരു ജലസ്രോതസ് വൃത്തിയാക്കി സംരക്ഷിക്കുകയും ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു. ഉപയോഗയോഗ്യവും എന്നാൽ നിലവിൽ ഉപയോഗിക്കാത്തതുമായ ഇലക്ട്രിക്/ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, കുടകൾ, തുണിത്തരങ്ങൾ, ഫർണിച്ചറുകൾ എന്നിവ ശേഖരിച്ചു സൗജന്യമായി വിതരണം ചെയ്യുന്ന സ്വാപ് ഷോപ് നെടുമങ്ങാട് കെഎസ്ആർടിസി സ്റ്റേഷൻ പരിസരത്തു പ്രവർത്തനം ആരംഭിക്കും കിണർ റീചാർജിങ്, കാർഷിക കർ‌മസേന, ജൈവ കൃഷി, ജലസ്രോതസ്, ശുചീകരണം എന്നിവയുടെ ഉദ്ഘാടനവും പൂവത്തൂർ തുമ്പോട്ട് വച്ചാണു നടക്കുക.


Post a Comment

0 Comments