Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചെറ്റച്ചൽ ഡെയറി സയൻസ് കോളജ് വരാതിരിക്കാൻ ഗൂഢനീക്കം: കെ.എസ്.ശബരീനാഥൻ എംഎൽഎ

ചെറ്റച്ചൽ: ചെറ്റച്ചലിൽ ഡെയറി സയൻസ് കോളജ് സ്ഥാപിക്കുന്നതിൽ ഫാം തൊഴിലാളികൾക്ക് ആശങ്ക വേണ്ടെന്നു കെ.എസ്.ശബരീനാഥൻ എംഎൽഎ പറഞ്ഞു. ഇവിടെ ഡെയറി കോളജ് വന്നാൽ തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുമെന്ന പ്രചാരണം പല കോണുകളിൽ നിന്നു ബോധപൂർവം ഉയർത്തി വിടുന്നതായും ഇതു വസ്തുതാ വിരുദ്ധമാണെന്നും എംഎൽഎ പറ‍ഞ്ഞു. ഫാമുകൾ ഉള്ള സ്ഥലത്തു മാത്രമെ ഡെയറി സ്ഥാപിക്കാൻ കഴിയു. 

താൻ തൊഴിലാളികൾക്കൊപ്പമാണെന്നും കോളജ് വരുന്നതു തൊഴിലാളികൾക്കു ദോഷം സംഭവിക്കില്ലെന്നു മാത്രമല്ല അവരുടെ തൊഴിലിനു സുരക്ഷ ഉണ്ടാകുമെന്നും എംഎൽഎ പറ‍ഞ്ഞു. സത്യം ഇതായിരിക്കെ ചില ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായി ഉയർത്തിവിടുന്ന പ്രചാരണം വലിയൊരു വിദ്യാഭ്യാസ സ്ഥാപനത്തെ നമ്മുടെ നാട്ടിൽ നിന്ന് അകറ്റാനേ ഉപകരിക്കു എന്നും എംഎൽഎ പറ‍ഞ്ഞു. പൊട്ടൻചിറ കെ.കരുണാകരൻ സാംസ്കാരികവേദിയുടെ വാർഷിക സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


Post a Comment

0 Comments