നെടുമങ്ങാട്∙ ഇസ്‌ലാം തീവ്രവാദത്തിന്റെയും വർഗീയതയുടെയും മതമല്ലെന്നും മത സൗഹാർദത്തിന്റെയും മാനവരാശിയുടെയും മതമാണെന്നും പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മതത്തിന്റെ പേരിൽ ആയുധമെടുത്ത് അക്രമം നടത്തുന്നവർ എന്റെ മതത്തിൽപ്പെട്ടവനല്ലെന്നും നബി തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കരകുളം മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിന സന്ദേശ സമ്മേനവും മുൻചീഫ് ഇമാമുമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് കായ്പാടി അമിനുദീൻ അധ്യക്ഷത വഹിച്ചു. സി.ദിവാകരൻ എംഎൽഎ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവിയും സർട്ടിഫിക്കേറ്റ് ജമാഅത്ത് വൈസ് പ്രസിഡന്റ് എം.മുഹമ്മദ് ഹനീഫയും കലാമൽസരത്തിൽ വിജയിച്ച വിദ്യാർഥികൾക്കു സമ്മാനങ്ങൾ ജമാഅത്ത് ജനറൽ സെക്രട്ടറി എ.ഹംസയും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.രവീന്ദ്രൻ, എർഷാദ്, ജമാത്ത് ട്രഷറർ എ.കമാലുദീൻ കായ്പ്പാടി, സിദ്ദിഖ് സഖാഫി, സലാഹുദീൻ മൗലവി, സുബൈർ കുഞ്ഞ് മൗലവി, അബ്ദുൽ അസീസ് മൗലവി, ജലാലുദീൻ മൗലവി, അബ്ദുൽ മജീദ് മൗലവി, നാസറുദീൻ മൗലവി, ജമാഅത്ത് സെക്രട്ടറി എം.ഷൗക്കത്തലി, എം.മുഹമ്മദ് താഹ എന്നിവർ പ്രസംഗിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.