വിതുര∙ ആരാധാനാലയങ്ങളിൽ സമ്പത്ത് കുന്നുകൂടുന്ന അവസ്ഥയ്ക്കു മാറ്റം വരണമെന്നും ഈ സമ്പത്ത് കാരുണാർദ്ര പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നും മന്ത്രി കെ.ടി. ജലീൽ. ക്ഷേത്രങ്ങളും പള്ളികളും ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്കു കൈത്താങ്ങാകുന്ന സംസ്കാരത്തിലേക്കു നാം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിതുര മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചതിനൊപ്പം പൂർണ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നു വാഗ്ദാനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, ഗ്രാമപഞ്ചായത്ത് അംഗം എ. സെയിഫിൻസ, മസ്ജിദ് ഇമാം അൽഹാഫിസ് മുഹിയുദ്ദീൻ മൗലവി അൽഖാസിമി, പാക്കുളം അയൂബ്, ഷിഹാബ്ദ്ദീൻ വിതുര, നാഗൂർ കണ്ണ്, ഷാജഹാൻ ഷാ എന്നിവർ പ്രസംഗിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.