പാലോട്: ബൈക്കപകടത്തെ തുടർന്നു തലയ്ക്കും മറ്റും സാരമായി പരുക്കേറ്റു കിടപ്പിലായ നിർധന കുടുംബത്തിലെ വിദ്യാർഥി സർജറിക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. നന്ദിയോട് ആലുംകുഴി തടത്തരികത്തു വീട്ടിൽ കൂലിപ്പണിക്കാരനായ ഷിബു, ശ്രീകല ദമ്പതികളുടെ മകൻ ഷിബിൻ(19) ആണു സഹായം കേഴുന്നത്. ബൈക്കപകടത്തെ തുടർന്ന് ഒരുവശം തളർന്നു വീട്ടിൽ കിടപ്പിലാണ്. രണ്ടരമാസം മെഡിക്കൽ കോളജ് ഐസിയുവിലായിരുന്നു.
മെഡിക്കൽ കോളജിലും മറ്റുമായി ചികിൽസയ്ക്കായി വൻതുക ചെലവായി കടക്കെണിയിലാണ് കുടുംബം. തലയിലെ സർജറിക്കായി ഉടൻ പണം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾത്തന്നെ ചികിൽസയ്ക്കു പ്രതി മാസം 10,000ൽ ഏറെ രൂപ വേണം. മകന്റെ കാര്യങ്ങൾ നോക്കി അടുത്തുള്ളതു കൊണ്ടു കൂലിപ്പണിക്കു പോകാൻപോലും കഴിയുന്നുമില്ല. മണ്ണും വീടും പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നു ലഭിച്ച മൂന്നര സെന്റ് വസ്തുവും കൊച്ചുവീടുമാണ് ആകെയുള്ള സമ്പാദ്യം. സുമനസ്സുകളുടെ സഹായം തേടി ഇന്ത്യൻ ഓവർസീസ് ബാങ്ക് പാലോട് ശാഖയിൽ 026901000020968 (ഐഎഫ്സി കോഡ്: ഐഒബിഎ0000269) നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.