Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നരേന്ദ്രമോദിയും പിണറായി വിജയനുംകൂടി കേരള ജനതയെ പട്ടിണിക്കിടുന്നു : ആനാട് ജയൻ

നെടുമങ്ങാട്: റേഷൻ വിതരണത്തിലെ സ്തംഭനാവസ്ഥയ്ക്കെതിരെ കരകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാച്ചാണിയിലെ റേഷൻകടയുടെ മുന്നിൽ സംഘടിപ്പിച്ച ധർണ ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ റേഷൻ വിതരണം താറുമാറാക്കിയതിലൂടെ നരേന്ദ്രമോദിയും പിണറായി വിജയനുംകൂടി കേരള ജനതയെ പട്ടിണിക്കിടുകയാണെന്ന് ആനാട് ജയൻ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എസ്.രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നെട്ടറച്ചിറ ജയൻ, കായ്പ്പാടി അമീനുദ്ദീൻ, കരകുളം അനിൽ, കാച്ചാണി രവി, പുങ്കുമൂട് അജി, ഷാജു ചെറുവള്ളി, താഹിറാ ബീവി, സുകുമാരൻ നായർ, ശ്രീകണ്ഠൻ നായർ, കരകുളം രാജീവ്, വിനോദ്, വിജയരാജൻ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments