Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാർപ്പിടം ഇല്ലാത്ത പ്രവാസികൾക്ക് വീട് നിർമിച്ച് നൽകണമെന്ന് ഓൾ കേരള ഗൾഫ് റിട്ടേണീസ് ആൻഡ് പ്രവാസി ഫെഡറേഷൻ

നെടുമങ്ങാട്: പാർപ്പിടം ഇല്ലാത്ത പ്രവാസികൾക്കു വീട് നിർമിച്ചു നൽകണമെന്നും സൗജന്യ ഇഎസ്ഐ ചികിൽസാസൗകര്യം ലഭ്യമാക്കണമെന്നും ഓൾ കേരള ഗൾഫ് റിട്ടേണീസ് ആൻഡ് പ്രവാസി ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. തുടക്കമെന്ന നിലയിൽ തലസ്ഥാന നഗരിയിൽ എവിടെയെങ്കിലും ഒരു പ്രവാസിഗ്രാമം നിർമിച്ചു തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കി മുഖ്യമന്ത്രി മാതൃക കാട്ടണമെന്നും ഭാരവാഹികളായ പേരൂർക്കട ബഷീർ, ഗുരുപ്രസാദ്, എം.എ.സലാം, ബെബിൻസാം, വിമൽ കുമാർ എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ചു നൽകിയ നിവേദനത്തിൽ പറയുന്നു.


Post a Comment

0 Comments