Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിയന്ത്രണംവിട്ട ജീപ്പ് അനവധി വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഇടിച്ചു


വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട ജീപ്പ് അനവധി വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഇടിച്ചു. അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അധ്യാപകൻ മരിച്ചു. മറ്റു മൂന്നുപേർക്കു പരുക്കേറ്റു. പോത്തൻകോട് സെന്റ് തോമസ് യുപിഎസ് അധ്യാപകൻ കിളിമാനൂർ തട്ടത്തുമല സെലിൻ വില്ലയിൽ ടി.ജോയി (48) ആണു മരിച്ചത്. ഇദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന അധ്യാപകൻ അൻസർ (41), മറ്റൊരു ബൈക്കിൽ സ‍ഞ്ചരിക്കുകയായിരുന്ന വെഞ്ഞാറമൂട് മാരിയം സ്വദേശി പ്രദീപ് (33), കാൽനടയാത്രക്കാരനായിരുന്ന വെഞ്ഞാറമൂട് സ്വദേശി ബിജു (33) എന്നിവർക്കാണു പരുക്കേറ്റത്.

ഇന്നലെ രാവിലെ 9.30നു വെഞ്ഞാറമൂട് ജംക്‌ഷനിൽ ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു വരികയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലിടിച്ചതിനുശേഷം ബൈക്ക് യാത്രക്കാരെയും കാൽനടക്കാരനെയും ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നു തെറിച്ചുവീണു പരുക്കേറ്റവരെയും കാൽനടക്കാരനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3.45നു ജോയി മരിച്ചു. ക്രിസ്റ്റീനയാണു ഭാര്യ. മക്കൾ: ജോസ്ന, ജസ്ന. സംസ്കാരം ശനിയാഴ്ച രാവിലെ.


Post a Comment

0 Comments