Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മോഹൻദാസ് കോളജ് ഓഫ് എൻജീനീയറിങ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാംപ് ഉദ്ഘാടനം

നെടുമങ്ങാട്: ആനാട് മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എൻഎസ്എസ് ടെക്നിക്കൽ സെൽ യൂണിറ്റ് ആനാട് എസ്എൻവിഎച്ച്എസ്എസിൽ ആരംഭിച്ച സപ്തദിന ക്യാംപിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.എസ്.ഷീല, മുൻ പഞ്ചായത്ത് മെംബർ ബിന്ദു, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ മനു മോഹൻ നായർ, കിരൺ മനോഹർ, വൊളന്റിയർ സെക്രട്ടറിമാരായ അനില ജി.മേരി, അർജുൻ എന്നിവർ‌ പങ്കെടുത്തു. നൂറോളം വൊളന്റിയർമാർ പങ്കെടുക്കുന്ന ക്യാംപ് 30നു സമാപിക്കും. ആശുപത്രി വൃത്തിയാക്കൽ, സ്വച്ഛഭാരത് അഭിയാൻ എന്നിവയ്ക്കു പുറമെ സാങ്കേതിക സാക്ഷരത ബോധവൽക്കരണ ക്ലാസ്, സ്വഭാവ നൈപുണ്യ വികസന പരിശീലനം എന്നിവയാണ് ക്യാംപിലെ പ്രധാന കർമ പരിപാടികൾ



Post a Comment

0 Comments