നെടുമങ്ങാട്: മഞ്ച ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സപ്തദിന സഹവാസ ക്യാംപിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ആശയം മുൻനിർത്തിക്കൊണ്ടുള്ള ഒരു ക്യാംപെയ്നാകും ഇത്തവണത്തേതെന്നു വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഡി.എസ്.മനു പറഞ്ഞു. ഹരിതമിഷൻ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ പരിസരത്തെ വീടുകളിൽ നിന്നും എൻഎസ്‌എസ് വൊളന്റിയർമാർ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി നഗരസഭയ്ക്കു കൈമാറി.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ.സുരേഷ്കുമാർ ക്യാംപ് അംഗങ്ങൾക്കു ക്യാംപ് ഡയറി, പേന, പച്ചക്കറി വിത്ത് എന്നിവയടങ്ങിയ ചെപ്പ് കൈമാറി. ക്യാംപിനോട് അനുബന്ധിച്ചു പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂരവ്യാപക ഫലങ്ങൾ വിശദീകരിച്ചു സംഘടിപ്പിച്ച വിളംബര ജാഥയും വിദ്യാർഥികൾ അവതരിപ്പിച്ച പ്ലാസ്റ്റിക് മനസ്സ് തുറക്കുന്നു എന്ന ലഘുനാടകവും ശ്രദ്ധേയമായി. ക്യാംപിന്റെ ആദ്യദിനത്തിൽ ടെക്‌നോളജി എഴുത്തുകാരനായ സെയ്ദ് ഷിയാസ് മിർസയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് എന്ന വിഷയത്തിൽ സെമിനാറും നടന്നു. പിടിഎ പ്രസിഡന്റ് ബി.എസ്.ബൈജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശശികല, കൗൺസിലർമാരായ ടി.അർജുനൻ, ജെ.റോസ്‌ല, പിടിഎ വൈസ് പ്രസിഡന്റ് ജിജീന്ദ്രൻ, മന്നൂർക്കോണം സത്യൻ, ഡി.വിജയകുമാർ, മഞ്ച റസിഡന്റ്സ് അസോസിയൻ പ്രസിഡന്റ് ജനാർദനൻ നായർ, എൻഎസ്‌എസ് പ്രോഗ്രാം ഓഫിസർ ജിഷ എന്നിവർ പ്രസംഗിച്ചു
.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.