Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മോദി സർക്കാരിനെതിരെ നെടുമങ്ങാട്ട് യൂത്ത് കോൺഗ്രസ് പ്രകടനം

നെടുമങ്ങാട്: രാജ്യത്തെ വഞ്ചിച്ചു കോടികളുമായി നാടുവിട്ട കിംഗ് ഫിഷർ മേധാവി വിജയ് മല്യ അടക്കമുള്ള കോർപ്പറേറ്റുകളുടെ 7000 കോടി രൂപ എഴുതി തള്ളിയ മോദി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുമങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്നൂർക്കോണം സജ്ജാദ്, മഹേഷ് ചന്ദ്രൻ, കരിപ്പൂര് ഷിബു, നെട്ടയിൽ ഷിനു, വരുൺ, അഫ്സൽ, മഞ്ച റാഫി, സുജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നെട്ടിറച്ചിറ ജയൻ, മണ്ഡലം പ്രസിഡന്റ് ടി.അർജുനൻ, കെ.ജെ.ബിനു, നൗഷാദ് ഖാൻ, പുലിപ്പാറ വിനോദ്, എം.എസ്.ബിനു, വാണ്ട സതീഷ് എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments