തിരുവനന്തപുരം: മൃഗശാലയിൽ നീലക്കാള ഇരട്ടക്കുട്ടികൾക്കു ജൻമം നൽകി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇവിടെയുള്ള നീലക്കാളകളിൽ ഒന്ന് ഇരട്ടകൾക്കു ജൻമം നൽകിയത്. നിലവിൽ അഞ്ചു നീലക്കാളകളാണു മൃഗശാലയിലുള്ളത്. പുതിയ അതിഥികൾ കൂടി എത്തിയതോടെ ഏഴു നീലക്കാളകളായി. രണ്ടു വർഷം മുൻപു ഡൽഹി മൃഗശാലയിൽ നിന്ന് എത്തിച്ച നീലക്കാളയാണു കുട്ടികൾക്കു ജൻമം നൽകിയത്.
ഇരട്ടകളിൽ ഒന്ന് ആണും ഒന്നു പെണ്ണുമാണ്. നീലക്കാളയെ പാർപ്പിച്ചിരിക്കുന്ന കൂട്ടിൽ തന്നെയായിരുന്നു കുട്ടികളുടെ ജനനവും. നീലക്കാളകളിൽ ഇരട്ടകൾ പിറക്കുന്നതു സാധാരണയാണ്. ചില പ്രസവങ്ങളിൽ മൂന്നു കുട്ടികൾ വരെയുണ്ടാകാറുണ്ട്. നിലവിലുള്ള അഞ്ചു നീലക്കാളകളിൽ ഒരാണും നാലു പെണ്ണുമാണുള്ളത്. അമ്മയും കുട്ടികളും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.