പെരിങ്ങമ്മല: മ്ലാവ് ശല്യം രൂക്ഷമായ പെരിങ്ങമ്മല പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി തെന്നൂർ നെട്ടയം സ്വദേശി അനിയുടെ ഇരുനൂറിലേറെ, വെട്ടുന്നതും തൈകളുമായ റബറുകൾ മ്ലാവുകൾ കാർന്നുതിന്നു നശിപ്പിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി മേഖലകളിലാണു മ്ലാവിന്റെ ശല്യം ഏറെ.
റബർത്തൈകളും ടാപ് ചെയ്യാറായ റബറും ഒരുപോലെ നശിപ്പിക്കുകയാണ്. തൈ റബറുകൾ ഒടിച്ചാണു നശിപ്പിക്കുന്നതെങ്കിൽ വെട്ടാറായതും വെട്ടുന്നതുമായ റബറുകളുടെ പട്ട കാർന്നുതിന്നാണു നശിപ്പിക്കുന്നത്. പട്ട കാർന്നു തിന്നുന്നതുമൂലം പലയിടത്തും മരങ്ങൾ ഉണങ്ങി നശിക്കുകയാണ്. ചുറ്റുവേലി നിർമിച്ചാലും തകർത്തുകൊണ്ടാണു ശല്യം. വിലയില്ലാതെ നട്ടംതിരിയുന്ന കർഷകർക്ക് ഈ ശല്യം കൂടിയായതോടെ കൊടിയ ദുരിതമാണു ഫലം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.