പൗവത്തൂർ: ഗതാഗതപ്രാധാന്യമുള്ള നന്ദിയോട് പഞ്ചായത്തിലെ പൗവത്തൂർ – പച്ചമല റോഡിന്റെ സംരക്ഷണ കരിങ്കല്ലുകെട്ടുകൾ പലയിടത്തും ഇടിഞ്ഞു തോട്ടിലേക്കു പതിച്ചതിനാൽ ഇതുവഴിയുള്ള യാത്ര അപകടക്കെണിയായി. പലയിടത്തും ബലക്ഷയം സംഭവിച്ച് ഏതു നിമിഷവും ഇടിയാവുന്ന അവസ്ഥയിലാണ്. കെഎസ്ആർടിസി എട്ടു സർവീസുകൾ നടത്തുന്നതും അനവധി സ്കൂൾ വാഹനങ്ങൾ അടക്കം കടന്നുപോകുന്നതുമായ റോഡ് അനവധി ആദിവാസി മേഖലകളെ ബന്ധിപ്പിക്കുന്നതും നല്ല ജനവാസമേഖലയിലൂടെ കടന്നുപോകുന്നതുമാണ്.
നന്ദിയോട്, തൊളിക്കോട് മേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡിലെ പൗവത്തൂർ പാലവും ബലക്ഷയത്തിലാണെന്നു നാട്ടുകാർ പറയുന്നു. പാലത്തിന്റെ കമ്പികളെല്ലാം ദ്രവിച്ച നിലയിലാണ്. റോഡിന്റെ സംരക്ഷണഭിത്തി നിർമാണം, റീടാറിങ് അടക്കമുള്ള അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.