ഇതിലും മനോഹരമായ പൊൻമുടിയുടെ കാഴ്ച്ച സ്വപ്നങ്ങളിൽ മാത്രം...
ദൂരെ മേഘങ്ങള്‍ തഴുകി നില്‍ക്കുന്ന മലനിരകള്‍.... അവയ്ക്ക് ആവരണം സൃഷ്ട്ടിച്ച് എല്ലാ സമയത്തും കോടമഞ്ഞു മൂടിക്കിടക്കുന്നു.... വീശിയടിക്കുന്ന ഈറന്‍ കാറ്റില്‍ തണുപ്പ് അരിച്ചിറങ്ങുന്നു...
തിരുവനന്തപുരം ജില്ലയിലാണ് കൊടും വേനലിൽ പോലും മഞ്ഞു പുതച്ചു നില്ക്കുന്ന പൊന്മുടി സ്ഥിതി ചെയുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 610 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്
"പൊന്മുടിയിലേക്കുള്ള വഴി "
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 61 കിലോമീറ്റർ. തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട്അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു.
പൊൻമുടിയിൽ മഞ്ഞു വീഴുന്ന അതിമനോഹരമായ വീഡിയോ


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.