നെടുമങ്ങാട്: നെടുമങ്ങാട് നിന്ന് പമ്പയിലേക്ക് പോകുന്ന ബസ് നെടുമങ്ങാട് നിന്നും പാലോട് പച്ച ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പോയി ആളെ കയറ്റി തിരികെ നെടുമങ്ങാട് വന്നിട്ട് പമ്പയിലേക്ക് പോകണമെന്നാണ് ചീഫ് ഓഫീസിൽ നിന്നുള്ള ഉത്തരവ്. പാലോട് നിന്നും പമ്പയിലേക്ക് സർവീസ് വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പാലോട് നിവാസികൾ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിരുന്നു. പാലോട് ഡിപ്പോയ്ക്ക് സർവീസ് ആരംഭിക്കാനാകില്ലെന്നും പകരം നെടുമങ്ങാട് നിന്നുള്ള സർവീസ് പാലോട്ടെക്ക് പോയി, പച്ച ക്ഷേത്രത്തിൽ നിന്നും അയ്യപ്പ ഭക്തന്മാരെ കയറ്റി തിരികെ നെടുമങ്ങാട് വന്നിട്ട് പോകുവാനാണ് ഉത്തരവിറക്കിയത്. പാലോട്ടെക്കും തിരികെ നെടുമങ്ങാട്ടേക്കും ഏകദേശം 30 കിലോമീറ്ററോളം ബസ് സഞ്ചരിക്കണം. പാലോട് നിന്ന് തിരികെ നെടുമങ്ങാട് എത്തിയപ്പോൾ 35 ലധികം അയ്യപ്പന്മാർ ഉണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. അവരെ ഈ വണ്ടിയിലും പിന്നീട് മറ്റൊരു ബസ് സ്പെഷ്യൽ ആയി പമ്പയിലേക്ക് സർവ്വീസ് നടത്തേണ്ടി വന്നു. ആവശ്യമില്ലാത്ത റൂട്ടുകളിലേക്ക് ബസുകളോടിക്കാൻ ഉത്തരവിറക്കുന്ന മേലധികാരികൾ പാലോടിനോ വിതുരയ്‌ക്കോ പമ്പാ സർവീസ് തുടങ്ങാനുള്ള അനുമതി കൊടുത്താൽ നന്ന്.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.