നെടുമങ്ങാട്: നെടുമങ്ങാട് നിന്ന് പമ്പയിലേക്ക് പോകുന്ന ബസ് നെടുമങ്ങാട് നിന്നും പാലോട് പച്ച ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പോയി ആളെ കയറ്റി തിരികെ നെടുമങ്ങാട് വന്നിട്ട് പമ്പയിലേക്ക് പോകണമെന്ന ചീഫ് ഓഫീസിൽ നിന്നുള്ള ഉത്തരവ് പിൻവലിച്ചു. ഇന്നലെ (24.11.2016) നെടുമങ്ങാട് നിന്നും രാത്രി 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന നെടുമങ്ങാട് പമ്പ ബസ് ഇവിടെനിന്നും പച്ച ശ്രീ ധർമ്മ ക്ഷേത്രത്തിലേക്ക് പോയി ആളെ കയറ്റി തിരികെ നെടുമങ്ങാട്ടേക്കെത്തി ആളെക്കയറ്റി പോവുകയും, ഇവിടെയുണ്ടായിരുന്ന അയ്യപ്പ ഭക്തർക്കുവേണ്ടി മറ്റൊരു പമ്പ സർവീസ് കൂടി ആരംഭിക്കേണ്ടിവന്നു. ഇന്ന് മുതൽ നെടുമങ്ങാട് ഡിപ്പോയുടെ ഒരു ബസ് പാലോട്ടെക്ക് പമ്പ സ്പെഷ്യൽ ഡ്യൂട്ടിക്ക് അയക്കുമെന്ന് അധികാരികൾ പറഞ്ഞു. കൂടാതെ നെടുമങ്ങാട് നിന്നും പമ്പയിലേക്ക് ഇന്നു മുതൽ ഭക്തരുടെ തിരക്കനുസരിച്ച് അഡീഷണൽ ബസുകൾ അയക്കുമെന്ന് എ.ടി.ഓ അറിയിച്ചു. സർവ്വീസ് തുടങ്ങിയ ദിവസം റിസർവേഷൻ സൗകര്യം ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് നിർത്തിവെച്ചു. റിസർവേഷൻ സൗകര്യം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അത് ഉടൻതന്നെ തുടങ്ങുമെന്നും എ.ടി.ഒ അറിയിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.