ഇന്ന് വൃശ്ചികം ഒന്ന്. മണ്ഡലമകരവിളക്കു കാലം ആരംഭിക്കുകയാണ്. തത്വമസിപ്പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച് വ്രതവിശുദ്ധിയോടെ ഹൈന്ദവ ഭവനങ്ങള്‍ ദേവാലയങ്ങളാകുന്ന നാളുകള്‍....
മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ശബരിമല പൂര്ണ്ണസജ്ജമാണെന്നു ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു. സന്നിധാനത്ത് പ്രതിദിനം ഒരുലക്ഷം ആളുകള്‍ക്ക് അന്നദാനത്തിനുള്ള സൗകര്യമുണ്ട്. ഭക്തര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനാവശ്യമായ സ്റ്റീല്‍ ഡെസ്കുകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പതിനെട്ടാംപടിക്ക് താഴെയുള്ള ആഴി കേടുപാടുകള്‍ തീര്‍ത്ത് പുനര്‍നിര്‍മ്മിച്ചു. പതിനെട്ടാംപടിക്ക് താഴെ നാളികേരം ഉടയ്ക്കാന്‍ വേണ്ടി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.